യുവനടിയെ അപമാനിച്ച സംഭവം: പ്രതികളെ തിരിച്ചറിഞ്ഞു, കേസെടുത്തു
text_fieldsകൊച്ചി: കൊച്ചിയിൽ ഷോപ്പിങ് മാളിൽ യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. സംഭവത്തിൽ കളമശ്ശേരി പൊലീസും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. മാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്.
ദൃശ്യങ്ങളുടെ പകർപ്പ് എത്രയും വേഗം ഹാജരാക്കണമെന്ന് പൊലീസിന് നിർദേശം നൽകിയതായി വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു
കൊച്ചിയിലെ മാളിൽ വച്ച് രണ്ടുപേർ പിന്തുടർന്ന് ശരീരത്തിൽ സ്പർശിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. വ്യാഴാഴ്ച വൈകീട്ട് കുടുംബസമേതം ഷോപ്പിങ്ങിന് പോയപ്പോഴായിരുന്നു ദുരനുഭവം. രാത്രിയാണ് ഇതു സംബന്ധിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്. പൊതുസ്ഥലങ്ങളിൽ ആളുകളോട് ഈ രീതിയിൽ പെരുമാറുന്നവരുടെ മുഖത്തടിക്കേണ്ടതാണ്. സംഭവത്തിന്‍റെ ഷോക്കിൽ വേണ്ടവിധം പ്രതികരിക്കാൻ കഴിഞ്ഞില്ല. അപ്പോൾ പ്രതികരിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും ഇവർ വ്യക്തമാക്കി.

