Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാതോലിക്കയെ വാഴിക്കല്‍: പി.സി. ജോർജിന്‍റെ മകൻ ഷോൺ ജോർജ് കേന്ദ്ര പ്രതിനിധി സംഘത്തിൽ

text_fields
bookmark_border
shone george
cancel

ന്യൂഡൽഹി: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത ജോ​സ​ഫ് മോ​ർ ഗ്രി​ഗോ​റി​യോ​സി​നെ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബാ​വ​യാ​യി വാഴിക്കുന്ന ചടങ്ങിനുള്ള കേന്ദ്ര സർക്കാറിന്‍റെ പ്രതിനിധി സംഘത്തിൽ പി.സി. ജോർജിന്റെ മകൻ ഷോൺ ​ജോർജിനെ ഉൾപ്പെടുത്തി.

ബെയ്റുത്തിൽ 25ന് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിലേക്ക് കേന്ദ്ര സർക്കാർ അയക്കുന്ന നാലംഗ പ്രതിനിധി സംഘത്തിലാണ് ബി.ജെ.പി നേതാക്കളും മുൻ കേന്ദ്ര മന്ത്രിമാരുമായ അൽഫോൻസ് കണ്ണന്താനം, വി. മുരളീധരൻ, ചാലക്കുടി എം.പി ബെന്നി ബെഹനാൻ എന്നിവർക്കൊപ്പം മോദി സർക്കാർ ഷോൺ ജോർജിനെ ഉൾപ്പെടുത്തിയത്.

വിദ്വേഷ ​കുറ്റകൃത്യത്തിന് ജാമ്യത്തിലിറങ്ങിയ ശേഷം ലവ് ജിഹാദ് ആരോപിച്ച് മുസ്‍ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ പ്രചാരണം നടത്തിയ പിതാവ് പി.സി. ജോർജിനെ ഷോൺ ജോർജ് പിന്തുണക്കുകയും ചെയ്തിരുന്നു.

കാ​തോ​ലിക്ക ബാ​വ​യാ​യി വാ​ഴി​ക്കു​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര​ത്തി​ന്റെ പ്ര​തി​നി​ധി സം​ഘ​വും കേ​ര​ള​ത്തി​ൽ ​നി​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് ന​യി​ക്കു​ന്ന ഏ​ഴം​ഗ​ സം​ഘ​വും പ​ങ്കെ​ടു​ക്കും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Catholic Ordination: P.C. George's son Shone George in the central delegation
Next Story