കശാപ്പ് നിയന്ത്രണം: സർക്കാർ കോടതിയിലേക്ക്; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കും
text_fieldsതിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് തടഞ്ഞുള്ള കേന്ദ്രസർക്കാരിന്റെ വിജ്ഞാപനത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കും. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇതേക്കുറിച്ചുള്ള നടപടികൾ ആലോചിക്കുന്നതിനായി വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. കശാപ്പ് നിയന്ത്രണം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനും സർക്കാർ തീരുമാനിച്ചു.
കശാപ്പ് നിയന്ത്രണം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല്ല ഇത് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയിരുന്നു. കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനങ്ങൾക്കു കോൺഗ്രസ് പിന്തുണയുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസൻ അറിയിച്ചിരുന്നു.
