Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചോദ്യപേപ്പർ മാറിക്കിട്ടിയെന്ന്​ പരാതിപ്പെട്ട ആമിയ സലീമി​​െൻറ സി.ബി.എസ്​.ഇ​ പരീക്ഷഫലം തടഞ്ഞു

text_fields
bookmark_border
ചോദ്യപേപ്പർ മാറിക്കിട്ടിയെന്ന്​ പരാതിപ്പെട്ട ആമിയ സലീമി​​െൻറ സി.ബി.എസ്​.ഇ​ പരീക്ഷഫലം തടഞ്ഞു
cancel

കോട്ടയം: കണക്കുപരീക്ഷയിൽ ചോദ്യപേപ്പർ മാറിക്കിട്ടിയെന്ന്​ പരാതിപ്പെട്ട ആമിയ സലീമി​​​​െൻറ സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷഫലം തടഞ്ഞുവെച്ചു. ചൊവ്വാഴ്​ച ഫലം പ്രസിദ്ധീകരിച്ചെങ്കിലും ആമിയയുടെ ഫലം തടഞ്ഞുവെച്ചെന്ന സന്ദേശമാണ്​ ലഭിച്ചത്​.

കണക്കുപരീക്ഷയിൽ  2016ലെ ചോദ്യപേപ്പർ ലഭിച്ചെന്നായിരുന്നു ആമിയ സി.ബി.എസ്​.ഇക്ക്​ പരാതി നൽകിയത്​. സ്കൂൾ മുഖേന സി.ബി.എസ്.ഇ റീജനൽ അധികൃതർക്ക് രക്ഷിതാക്കൾ പരാതി നൽകിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. തുടർന്ന്​ ഇവർ ഹൈകോടതിയെ സമീപിച്ചു. ഇതേതുടർന്ന്​ വിദ്യാർഥിനിക്ക്​ പുനഃപരീക്ഷ നടത്താമെന്ന് ഹൈകോടതി നിർദേശിച്ചു. ഇതിനെതിരെ രംഗത്തെത്ത​ിയ സി.ബി.എസ്​.ഇ പരാതി വ്യാജമാണെന്ന്​ ചൂണ്ടിക്കാട്ടി ഹൈകോടതിയിൽ സത്യവാങ്​മൂലവും നൽകിയിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - cbse 10th amiya saleem-kerala news
Next Story