പ്രവാസികൾക്കായി ഒരുക്കിയ സൗകര്യങ്ങൾ വിശദീകരിക്കാൻ കേന്ദ്രനിർദേശം
text_fieldsന്യൂഡൽഹി: പ്രവാസികളെ നാട്ടിലെത്തിക്കുകയാണെങ്കിൽ അവർക്കായി ഒരുക്കിയ സൗകര്യങ്ങൾ വിശദീകരിക്കാൻ സംസ്ഥാന സർക ്കാരുകൾക്ക് കേന്ദ്രസർക്കാരിൻെറ നിർദേശം. വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ് ചീഫ് സെക്രട്ടറിമാർക്കാണ് നിർദേശം നൽകിയത്.
പ്രവാസികളെ നാട്ടിെലത്തിക്കുകയാണെങ്കിൽ എന്തു സൗകര്യങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നതെന്ന് സംബന്ധിച്ച് വിശദമായ മറുപടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ പരിശോധന, നിരീക്ഷണ കേന്ദ്രങ്ങളുടെ സൗകര്യം, വിമാനത്താവളത്തിലെത്തി കഴിഞ്ഞാൽ വീട്ടിലെത്തിക്കാനുള്ള ഗതാഗത സൗകര്യം തുടങ്ങിയവയിൽ മറുപടി നൽകാനാണ് നിർദേശം.
സംസ്ഥാന സർക്കാരുകളുടെ ഒരുക്കങ്ങൾ വിലയിരുത്തി അവ അവലോകനം ചെയ്ത ശേഷമാകും കേന്ദ്രസർക്കാർ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കാര്യത്തിൽ തീരുമാനമെടുക്കുക.
അതേസമയം പ്രവാസികളെ നാട്ടിലെത്തിക്കുകയാണെങ്കിൽ അവർക്കായി ആരോഗ്യ സുരക്ഷ ക്രമീകരണങ്ങൾ ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു.
