Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഷപ്പി​െൻറ അറസ്റ്റ് വൈകിയത് പഴുതടച്ച കുറ്റപത്രം തയാറാക്കാനെന്ന് എ.കെ ബാലൻ

text_fields
bookmark_border
ബിഷപ്പി​െൻറ അറസ്റ്റ് വൈകിയത് പഴുതടച്ച കുറ്റപത്രം തയാറാക്കാനെന്ന് എ.കെ ബാലൻ
cancel

തിരുവനന്തപുരം: രക്ഷപ്പെടാനുള്ള സാധ്യത ഒഴിവാക്കി പഴുതടച്ച കുറ്റപത്രം തയാറാക്കിയതിനു ശേഷമാണ്​ ബിഷപ്പിനെ അറസ്​റ്റ്​ ചെയ്​തതെന്ന്​ നിയമ മന്ത്രി എ.കെ ബാലൻ. അക്കാരണത്താലാണ് അറസ്റ്റ് വൈകിയത്. സർക്കാറി​​​​​െൻറ നടപടിയാണ്​ ശരി. കുറ്റപത്രം കോടതിയിൽ നിലനിൽക്കും. ദിലീപി​​​​​െൻറ കാര്യത്തിലും ഇതു തന്നെയാണ് ചെയ്തത്. പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തണമെന്നും എ.കെ ബാലൻ പറഞ്ഞു.

ചലച്ചിത്രമേളയുടെ കാര്യത്തിൽ മുഖ്യമന്ത്രി വന്ന ശേഷം തീരുമാനമെടുക്കും. കഴിഞ്ഞ തവണ​യേക്കാൾ പകുതി തുകക്ക് നടത്താനുള്ള ശിപാർശ ചലച്ചിത്ര അക്കാദമി നൽകിയിട്ടുണ്ട്. ഡെലിഗേറ്റ് ഫീസ് കൂട്ടണമെന്നും ശിപാർശയിലുണ്ടെന്നും​ ബാലൻ പറഞ്ഞു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Charge Sheet without Loop Hole - Kerala News
Next Story