Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴ രൺജീത്, ഷാൻ വധക്കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു

text_fields
bookmark_border
ആലപ്പുഴ രൺജീത്, ഷാൻ വധക്കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു
cancel

മണിക്കൂറുകൾക്കിടയിൽ ആലപ്പുഴയിൽ നടന്ന എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളായ ആലപ്പുഴ രൺജീത്, ഷാൻ വധക്കേസുകളിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. രൺജിത് വധത്തിൽ 1100 പേജുള്ള കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്.

കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരും ഗൂഡാലോചനയിൽ മുഖ്യ പങ്കാളികളും അടക്കം 15 പ്രതികളെക്കുറിച്ച് ആദ്യഘട്ടം കുറ്റപത്രത്തിൽ പറയുന്നുണ്ട്. ബി.ജെ.പി നേതാവ് രൺജിത് വധത്തിൽ ആകെ 35 പ്രതികളാണുള്ളത്. 200 സാക്ഷികളുമുണ്ട്. എസ്.ഡി.പി.ഐ നേതാവ് ഷാൻ വധത്തിൽ 483 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.

കൊലപാതകത്തിലും ഗൂഡാലോചനയിലും പങ്കാളികളായ 11 പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യഘട്ട കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 143 സാക്ഷികളാണുള്ളത്. കേരളത്തെ നടുക്കിയ സംഭവമായിരുന്നു മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴ നഗരത്തിന് സമീപം നടന്ന രണ്ട് കൊലപാതകങ്ങൾ.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - chargesheet filed in the alappuzha ranjith and shan murder cases
Next Story