Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലത്തായി കേസിൽ കുറ്റപത്രം സമർപ്പിച്ചു; ശുചിമുറിയിലെ രക്​തക്കറ പ്രധാന തെളിവ്​

text_fields
bookmark_border
പാലത്തായി കേസിൽ കുറ്റപത്രം സമർപ്പിച്ചു; ശുചിമുറിയിലെ രക്​തക്കറ പ്രധാന  തെളിവ്​
cancel

കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസ്​ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ ബി​.ജെ.പി നേതാവ്​ കുനിയിൽ പത്മരാജൻ വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഡി.വൈ.എസ്.പി രത്നകുമാറാണ് തലശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സ്കൂള്‍ ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയാണ് കേസിലെ പ്രധാന തെളിവ്. ഇതിന്‍റെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചിരുന്നു. പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിലാണ് പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയത്.

ബി.​ജെ.​പി നേ​താ​വും അ​ധ്യാ​പ​ക​നു​മാ​യ​ ക​ട​വ​ത്തൂ​ർ മു​ണ്ട​ത്തോ​ടി​ൽ കു​റു​ങ്ങാ​ട്ട് കു​നി​യി​ൽ പ​ത്മ​രാ​ജ​ൻ നാ​ലാം ക്ലാ​സു​കാ​രി​യെ സ്​​കൂ​ളി​െ​ല ശു​ചി​മു​റി​യി​ൽ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ്​ കേ​സ്. പോ​ക്​​സോ പ്ര​കാ​രം പാ​നൂ​ർ ​പൊ​ലീ​സ്​ ചാ​ർ​ജ്​ ചെ​യ്​​ത കേ​സ്​ ​ക്രൈം​ബ്രാ​ഞ്ച്​ ഏ​റ്റെ​ടു​ത്ത്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​പ്പോ​ൾ പോ​ക്​​സോ ഒ​ഴി​വാ​ക്കിയിരുന്നു. ഇ​ത്​ വി​വാ​ദ​മാ​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ര​ണ്ടു വ​നി​ത ഐ.​പി.​എ​സ്​ ഓ​ഫി​സ​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ച്ച​ത്. ഇ​വ​ര​​ു​​ൾ​പ്പെ​ട്ട സം​ഘം ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ട്, ഇ​രയുടെ മൊഴി പരസ്​പര വിരുദ്ധമാണെന്നായിരുന്നു.

പൊലീസ്​ കേസ്​ തേച്ചുമായ്​ച്ച്​ കളയാൻ ശ്രമിച്ചതിനെ തുടർന്ന്​ സംസ്ഥാനത്ത്​ ശക്​തമായ പ്രതിഷേധ സമരങ്ങൾ നടന്നിരുന്നു. കേ​സി​െൻറ​ മേ​ൽ​നോ​ട്ട ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ക്രൈം​ബ്രാ​ഞ്ച്​ മേ​ധാ​വി ഐ.​ജി ശ്രീ​ജി​ത്തി​നെ ഹൈകോടതി ഇടപ്പെട്ട്​ മാറ്റിയിരുന്നു.

ഇരയുടെ മൊഴിയുണ്ടായിട്ടും പോക്സോ വകുപ്പും ബലാത്സംഗക്കുറ്റവും ചുമത്താതെ സമർപ്പിച്ച ഭാഗിക കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതിക്ക്​ ജാമ്യം അനുവദിച്ചതും വിവാദമായിരുന്നു.

2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിന് ഇരയായെന്ന പരാതി പൊലീസിന് ലഭിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chargesheet was filed in the palathayi case
Next Story