ചെട്ടികുളങ്ങര സംഘര്‍ഷം; മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
text_fieldsചെട്ടികുളങ്ങര: ചെട്ടികുളങ്ങരയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തുഷാര്‍, അഖില്‍, വിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ഡി.വൈ.എഫ്.ഐ ചെട്ടികുളങ്ങര മേഖല സെക്രട്ടറി ഈരേഴതെക്ക് മനമേല്‍ കുറ്റിയില്‍ ഗോകുല്‍ കൃഷ്ണനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. കാറ്ററിങ് ജോലിക്കാരനായ ഗോകുല്‍ ജോലി കഴിഞ്ഞ് വനിത ജോലിക്കാരുമായി കാറില്‍ മടങ്ങുമ്പോള്‍ ബൈക്കുകളിലെത്തിയ നാലംഗ സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.
സംഭവത്തിനുശേഷം ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള ബി.ജെ.പി ഓഫിസിനുനേരെ ആക്രമണം നടന്നിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പൊലീസ് പട്രോളിങും ശക്തമാക്കിയിട്ടുണ്ട്.

