Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രി യു.എസിലേക്ക് പുറപ്പെട്ടു, ക്യൂബയും സന്ദർശിക്കും

text_fields
bookmark_border
pinarayi vijayan 9096a
cancel

തി​രു​വ​ന​ന്ത​പു​രം: ലോക കേരളസഭയിൽ പങ്കെടുക്കുന്നതിനായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ യു.എസിലേക്ക് പുറപ്പെട്ടു. പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് യാത്ര തിരിച്ചത്. ലോ​ക കേ​ര​ള​സ​ഭ​യു​ടെ അ​മേ​രി​ക്ക​ൻ മേ​ഖ​ല സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ടൈം ​സ്ക്വ​യ​റി​ലെ മാ​രി​യ​റ്റ് മാ​ർ​ക്ക് ക്വീ​യി​ൽ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ കൂ​ടി​ക്കാ​ഴ്ച​ക​ളും അ​മേ​രി​ക്ക​യി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

ധനമന്ത്രി കെ.എന്‍. ബാലഗോപാലും സ്പീക്കര്‍ എ.എന്‍. ഷംസീറും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഭാര്യ കമലാവിജയനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. മുഖ്യമന്ത്രി 14ന് ​ക്യൂ​ബ​യി​ലേ​ക്ക്​ പോ​കും. 15, 16 തീ​യ​തി​ക​ളി​ൽ ഹ​വാ​ന​യി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

പ്രതിപക്ഷത്തിന്‍റെ രൂക്ഷ വിമർശനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ യു.എസ് സന്ദർശനം. ലോകകേരളസഭയുടെ ഭാഗമായി വ്യാപക പണപ്പിരിവ് നടക്കുന്നതായി ആരോപണമുയർന്നിരുന്നു. ഒരു ലക്ഷം ഡോളര്‍ വാങ്ങി ഡിന്നര്‍ കഴിക്കാന്‍ അമേരിക്കയിലേക്ക് പോകുന്നതിന് മുന്‍പ് കേരളത്തിലെ പാവങ്ങളുടെ റേഷന്‍ ശരിയാക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chief Minister left for the Pinarayi VijayanUS
Next Story