Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോതമംഗലം പൊലീസ് സ്റ്റേഷനിലെ സി.ഐക്ക് കോവിഡ്
text_fieldsbookmark_border
കോതമംഗലം: കോതമംഗലം പൊലീസ് സ്റ്റേഷനിലെ സി.ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. ആൻറിജൻ ടെസ്റ്റിലാണ് രോഗം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രതിയിൽ നിന്നാകാം സി.ഐക്ക് രോഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം.
പ്രതിക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ പൊലീസുകാർക്ക് പരിശോധന നടത്തിയിരുന്നു. എന്നാൽ സി.ഐക്കല്ലാതെ മറ്റ് പൊലീസുകാർക്ക് ആർക്കുംരോഗം ബാധിച്ചിട്ടില്ല. പ്രതിയെ കസ്റ്റഡിയിലെടുത്തശേഷം സി.ഐ സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി അവരെ പരിശോധനക്ക് വിധേയമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
Next Story

