Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡി.സി.സി ഭാരവാഹിയെ മണ്ഡലം സെക്രട്ടറി ആക്ഷേപിച്ചുവെന്ന്; പൊലീസ് കേസെടുത്തു
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ഡി.സി.സി ജനറൽ സെക്രട്ടിയുടെ പരാതിയെ തുടർന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തു. തൃശൂർ ഡി.സി.സി സെക്രട്ടറിയായ ടി.എം നാസറാണ് എടവിലങ്ങ് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ വി.സി. ഷംസുവിനെതിരെ കൊടുങ്ങല്ലൂർ പോലീസിൽ പരാതി നല്കിയത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി തോൽക്കാനിടയായ സാഹചര്യത്തെ തുടർന്ന് നേരത്തെ ഉണ്ടായിരുന്ന മണ്ഡലം പ്രസിഡന്റ് രാജി വെച്ചിരുന്നു. പകരം തൽസ്ഥാനത്ത് വരുന്ന പ്രസിഡന്റിനെ ചൊല്ലിയുള്ള തർക്കത്തിലാണ് സെക്രട്ടറിയായ വി.കെ ഷംസു ഡി.സി.സി സെക്രട്ടറിയായ ടി.എം നാസറിനെ ആക്ഷേപിച്ചെന്ന് പരാതി ഉയർന്നത്. പോലീസിന്റെ സാന്നിധ്യത്തിൽ മാപ്പു പറയണമെന്ന് ഡി.സി.സി സെക്രട്ടറി ആവശ്യപ്പെട്ടുവെങ്കിലും ഷംസു തയ്യാറായില്ല. ഇതേ തുടർന്നാണ് പൊലീസ് നടപടിക്കൊരുങ്ങിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചതിനാണ് കേസ്.
Next Story

