
മുഖ്യമന്ത്രിക്ക് രോഗലക്ഷണമില്ല; ആരോഗ്യനില തൃപ്തികരം
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ശ്രീജയൻ പറഞ്ഞു. രോഗലക്ഷണങ്ങളില്ലെങ്കിലും അസുഖം മാറിയെന്ന് പറയാറായിട്ടില്ല. ഡിസ്ചാർജ് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാറായിട്ടില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി.
നിലവിൽ അദ്ദേഹത്തിെൻറയും കുടുംബാംഗങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണ്. കോവിഡ് നെഗറ്റിവാകുന്നതുവരെ അദ്ദേഹവും കുടുംബാംഗങ്ങളും ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളജ് പേവാർഡിൽ ഒന്നാം നിലയിൽ ഒരുക്കിയ വി.ഐ.പി മുറികളിലാണ് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ചികിത്സയിൽ കഴിയുന്നത്.
