പാലാ ബിഷപ്പിനെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു -കെ. സുരേന്ദ്രൻ
text_fieldsന്യൂഡൽഹി: പാലാ ബിഷപ്പിനെ മുഖ്യമന്ത്രി തള്ളിപ്പറയുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. പാലാ ബിഷപ്പിെൻറ നാർകോട്ടിക് ജിഹാദ് ആരോപണം ഗൗരവപൂർവം സർക്കാർ ചർച്ച ചെയ്യണമെന്നും എന്നാൽ, ഇൗഴവ ജിഹാദ് എന്ന ഒന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
സുരേഷ് ഗോപി ബി.ജെ.പി സംസ്ഥാന പ്രസിഡൻറാകുമെന്ന അഭ്യൂഹത്തോട് പ്രതികരിക്കുന്നില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ടി.ജെ. ജോസഫുമായി ചർച്ച നടത്താൻ സുരേഷ് ഗോപിയെ ചുമതലപ്പെടുത്തിയതിനെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങേളാട് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടനം വിലയിരുത്തിയ ശേഷം ബഹുജനാടിത്തറ വികസിപ്പിക്കാൻ മുന്നണി ശക്തമാക്കുന്നതു സംബന്ധിച്ച് ദേശീയ നേതൃത്വവുമായി ചർച്ച നടത്തുമെന്നും പാർട്ടി സംഘാടനം ബൂത്ത് തലം മുതൽ സംസ്ഥാന തലം വരെ ശക്തിപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

