Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നട്ടെല്ലുണ്ടെങ്കിൽ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണം -കെ. സുധാകരൻ

text_fields
bookmark_border
ksudhakaran
cancel
camera_alt

കെ. സുധാകരൻ

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മറുപടി പറയാതെ ഒളിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. പുകമറയുണ്ടാക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. വിവാദം ഉന്നയിക്കുന്നതിൽനിന്ന് കോൺഗ്രസ് പിന്നോട്ട് പോയിട്ടില്ല. നട്ടെല്ലുണ്ടെങ്കിൽ വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ അഴിമതി പണത്തിനു സി.പി.എം കാവലിരിക്കുകയാണ്. സി.പി.എമ്മിന്റെ അഴിമതി പണത്തിനു ബി.ജെ.പിയും കാവലിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി ഏഴുമാസമായി ജനങ്ങളോട് സംസാരിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തുടർഭരണത്തിന്റെ അഹങ്കാരമാണ് മുഖ്യമന്ത്രിക്ക്. അദ്ദേഹം മോദിക്ക് പഠിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

'മകൾക്കും മകനുമെതിരെ ഉയർന്ന ആരോപണങ്ങളിൽ മിണ്ടുന്നില്ല. ജനങ്ങളെ കൊഞ്ഞനം കുത്തുകയാണ്. വീണക്കെതിരെ ഉയർന്നത് ആരോപണമല്ല. ട്രിബ്യൂണൽ വിധിയാണ്. ട്രിബ്യൂണൽ വിധി മന്ത്രി റിയാസ് പ്രതിപക്ഷ ആരോപണമാക്കി മാറ്റി. അഴിമതി ചൂണ്ടിക്കാട്ടുന്നവരെ വേട്ടയാടുകയാണ്. മാത്യുകുഴൽനാടനെതിരെ മോദി ശൈലിയിൽ വേട്ട നടക്കുന്നെന്നും ചെന്നിത്തല ആരോപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CM should answer to the controversy - K. Sudhakaran
Next Story