Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാളയാർ ചെക്പോസ്റ്റ് അടക്കില്ലെന്ന് കോയമ്പത്തുർ ജില്ലാ കലക്ടർ
text_fieldsbookmark_border
പാലക്കാട്: വാളയാർ ചെക്പോസ്റ്റ് നിലവിൽ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് കോയമ്പത്തൂർ ജില്ലാ കലക്ടർ. നിത്യോപയോഗ സാധനങ്ങളുമായി വരുന്ന വാഹനങ്ങളും ചരക്ക് ലോറികളും കടത്തി വിടുന്നുണ്ട്. യാത്രാ വാഹനങ്ങൾക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നും ജില്ലാ കലക്ടർ പറഞ്ഞു.
അത്യാവശ്യ കാര്യങ്ങൾക്കായി പോകുന്ന യാത്ര വാഹനങ്ങൾ കർശന പരിശോധനകൾക്ക് ശേഷം കടത്തിവിടുമെന്നും കലക്ടർ വ്യക്തമാക്കി. വാളയാർ ചെക്പോസ്റ്റ് അടിച്ചിടുമെന്ന് കഴിഞ്ഞ ദിവസം വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്.
കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനുള്ള പ്രധാനപാതയാണ് വാളയാർ ചെക്പോസ്റ്റ്. കേരളത്തിലേക്കുള്ള ചരക്ക് നീക്കത്തിൻെറ വലിയൊരു ശതമാനവും ഈ ചെക്പോസ്റ്റ് വഴിയാണ്.
Next Story
