Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളത്ത് കോളജ് വിദ്യാർഥികളുടെ ബസ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

text_fields
bookmark_border
kochi accident 987887
cancel

കൊച്ചി: എറണാകുളം ചക്കരപ്പറമ്പിൽ കോളജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ദേശീയപാതയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. തമിഴ്നാട്ടിലെ കോളജിൽ നിന്നുള്ള വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് പോകുകയായിരുന്നു ബസ്.

ബസ് റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. 30 വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർക്കും രണ്ട് വിദ്യാർഥികൾക്കുമാണ് പരിക്കേറ്റത്. ആർക്കും ഗുരുതര പരിക്കില്ല. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സമുണ്ടായി. പൊലീസും ഫയർഫോഴ്സും എത്തിയാണ് ബസ് റോഡിൽ നിന്ന് മാറ്റിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - College bus accident in ernakulam
Next Story