Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുട്ടിയെ വസ്ത്രമില്ലാതെ നിലത്ത് കിടത്തിയ യൂത്ത് കോൺഗ്രസ് സമരത്തിനെതിരെ പരാതി
text_fieldsbookmark_border
കൊച്ചി: അഞ്ചു വയസ്സുകാരനെ ഷർട്ട് അഴിച്ച് നിലത്ത് കിടത്തി സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതി. ജില്ലാ ശിശുക്ഷേമ വികസന വൈസ് ചെയർമാൻ അഡ്വ. അരുൺ കുമാറാണ് സംഭവത്തിൽ പരാതി നൽകിയത്.
കൊച്ചി നഗരസഭയുടെ പരിധിയിലുള്ള ഓടയിൽ കുട്ടി വീണ സംഭവത്തിൽ കോർപറേഷൻ മാർച്ചിനു ശേഷമായിരുന്നു യൂത്ത്കോൺഗ്രസ് പ്രതിഷേധം. കുട്ടിയെ ഉടുപ്പിടുവിക്കാതെ നിലത്ത് കിടത്തുകയായിരുന്നു. മേയർ സ്ഥലത്തുണ്ട് എന്ന ബാനറും പ്രതിഷേധക്കാർ ഉയർത്തി.
കോർപറേഷന്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് ഇങ്ങനെയൊരു സമരമെന്നായിരുന്നു സമരത്തിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ന്യായീകരണം. കുട്ടിയുടെ അമ്മ കോൺഗ്രസ് പ്രവർത്തകയാണെന്നും അവരുടെ മടിയിലാണ് കുട്ടിയെ കിടത്തിയിട്ടുള്ളതെന്നും സമരക്കാർ വ്യക്തമാക്കിയിരുന്നു.
Next Story

