Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിൽ ആശങ്ക, പ്രതിപക്ഷത്തിേന്റത് കൊലപാതകികളെ പിന്തുണക്കുന്ന സമീപനം -കാനം
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിൽ ആശങ്കയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കഴിഞ്ഞദിവസം ആലപ്പുഴയിലുണ്ടായ രണ്ടു രാഷ്ട്രീയ കൊലപാതകങ്ങള്‍ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
പരസ്പരം പോരടിക്കുന്ന രണ്ടു വര്‍ഗീയ കക്ഷികളാണ് കൊലപാതകങ്ങള്‍ക്കുപിന്നില്‍. ഈ അവസരത്തിലും സര്‍ക്കാറിനെ കുറ്റം പറഞ്ഞ് കൊലപാതകം നടത്തിയവര്‍ക്ക് പിന്തുണയേകുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നത് വേദനജനകമാണ്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് രംഗത്തുവരണമെന്നും കാനം ആവശ്യപ്പെട്ടു.
Next Story
