Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
R Balakrishnapillai
cancel

ആർ. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ കാതോലിക്കാ ബാവാ അനുശോചിച്ചു

text_fields
bookmark_border

കോട്ടയം: മുൻ മന്ത്രിയും കേരള കോൺഗ്രസ്​ -ബി ചെയർമാനുമായ ആർ. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ കാതോലിക്കാ ബാവാ അനുശോചിച്ചു.

യഥാർത്ഥ മനുഷ്യസ്നേഹിയും ജനക്ഷേമത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച നേതാവുമായിരുന്നു ആർ. ബാലകൃഷ്ണപിള്ളയെന്ന് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അനുസ്മരിച്ചു.

മലങ്കര ഓർത്തഡോക്സ് സഭയെ അകമഴിഞ്ഞ് സ്നേഹിക്കുകയും സഭാപിതാക്കന്മാരോരോട് ആത്മാർത്ഥമായ ഊഷ്മള ബന്ധം സൂക്ഷിക്കുകയും ചെയ്ത ബാലകൃഷ്ണപിള്ള പ്രതിസന്ധിഘട്ടങ്ങളിലും ഒപ്പംനിന്ന് കരുത്തുപകർന്നുട്ടുള്ള ജനനായകനായിരുന്നു.

അനുഭവ സമ്പന്നനും വിശാല ദർശനത്തിന് ഉടമയും ആയിരുന്ന മുതിർന്ന നേതാവിന്‍റെ നിര്യാണം കേരളീയ സമൂഹത്തിന്​ പൊതുവെയും മലങ്കര ഓർത്തഡോക്സ് സഭക്ക്​ പ്രത്യേകിച്ചും വലിയ നഷ്ടമാണെന്നും ബാവ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറസ് മെത്രാപ്പോലീത്താ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവരും അനുശോചിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - condoled on the death of Balakrishna Pillai
Next Story