കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് ഇന്ന് തുടക്കം
text_fieldsതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഭരണപരാജയങ്ങള്‍ക്കും ജനദ്രോഹത്തിനുമെതിരെ 'പൗരവിചാരണ' എന്ന പേരില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന് വ്യാഴാഴ്ച തുടക്കമാകും. ആദ്യഘട്ടമായി രാവിലെ 10ന് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും. രണ്ടാംഘട്ടമായി രണ്ടുദിവസം നീളുന്ന വാഹന പ്രചാരണ ജാഥ ഈമാസം 20 മുതല്‍ 30 വരെ സംഘടിപ്പിക്കും.

