കോൺഗ്രസ് ബി.ജെ.പിയിലേക്കൊഴുകുന്ന നദി –വിജയരാഘവൻ
text_fieldsചവറ: ബി.ജെ.പിയിലേക്കൊഴുകുന്ന ഒരു നദിയായി കോൺഗ്രസ് മാറിയതായി ഇടതുമുന്നണി കൺവീനർ വിജയരാഘവൻ പറഞ്ഞു. ഇടതുസ്ഥാനാർഥി ഡോ. സുജിത് വിജയൻ പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഗവൺമെൻറ് കോൺഗ്രസിനെ തകർത്തു കൊണ്ടിരിക്കുകയാണ്. കോൺഗ്രസുകാർ എപ്പോഴും കാലുമാറ്റക്കാരാണ്.
അവരുടെ ഒരുകാൽ എപ്പോഴും ബി.ജെ.പിയിലായിരിക്കും. കഴിഞ്ഞ അഞ്ചുവർഷം കേരളം വിദ്യാഭ്യാസരംഗത്ത് വൻ കുതിച്ചുചാട്ടമാണ് കൈവരിച്ചത്. ഇടതുപക്ഷമുന്നണി അധികാരത്തിലെത്തിയാൽ സ്ത്രീകൾ അടുക്കളയിൽ ഇരുന്നുകൊണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന കാലം വരുമെന്നും അദ്ദേഹം പറഞ്ഞു. ഐ. ശിഹാബ് അധ്യക്ഷത വഹിച്ചു. കെ. സോമപ്രസാദ് എം.പി, പി.ബി. രാജു, തങ്ങൾ കുഞ്ഞ്, മോഹൻകുമാർ, രാമചന്ദ്രൻപിള്ള, സോമരാജൻ, സൂസൻ കോടി, തങ്കമണിപിള്ള, സുരേഷ് എന്നിവർ സംസാരിച്ചു.

