കോൺഗ്രസ് നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ
text_fieldsചക്കരക്കല്ല് (കണ്ണൂർ): കോൺഗ്രസ് നേതാവ് പോക്സോ കേസിൽ അറസ്റ്റിലായി. സേവാദൾ സംസ്ഥാന ക ോഓഡിനേഷൻ കമ്മിറ്റി അംഗവും കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡൻറുമായ തിലാന്നൂരിലെ പി.പി. ബാ ബുവിനെയാണ് (52) ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒമ്പതര വയസ്സുകാരിയെ ഇയാൾ നാലു വർഷത്തോളമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടി സ്കൂളിൽ മാനസികാസ്വാസ്ഥ്യം കാണിച്ചതിനെ തുടർന്ന് അധ്യാപകർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ അന്വേഷണത്തിലാണ് പീഠനത്തിനിരയായ കാര്യം കുട്ടി വെളിപ്പെടുത്തിയത്.
തുടർന്ന് ചക്കരക്കല്ല് പൊലീസിൽ വിവരം അറിയിക്കുകയും ബാബുവിനെ വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തലശ്ശേരി സി.ജെ.എം കോടതി ഇയാളെ റിമാൻഡ് ചെയ്തു. അതേസമയം, ബാബുവിനെ കോൺഗ്രസിെൻറ മുഴുവൻ ചുമതലകളിൽനിന്നും പുറത്താക്കിയതായി ഡി.സി.സി സെക്രട്ടറി ഫൈസൽ മാസ്റ്റർ അറിയിച്ചു.
