രാജ്ഭവന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം: വി.ഡി. സതീശനും രമേശ് ചെന്നിത്തലയും അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലായിരുന്നു മാർച്ച്. രാജ്ഭവന് മുന്നിൽ ബാരിക്കേഡ് വെച്ച് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറാൾഡുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന കള്ളപ്പണ കേസിൽ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി മൂന്നാം ദിവസവും ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ 21ന് സോണിയയെ രണ്ടു മണിക്കൂറും ചൊവ്വാഴ്ച ആറു മണിക്കൂറും ഇ.ഡി ചോദ്യം ചെയ്തിരുന്നു. കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറാൾഡുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന കള്ളപ്പണ കേസിൽ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസവും തുടരുന്നു. കഴിഞ്ഞ 21ന് സോണിയയെ രണ്ടു മണിക്കൂറും ചൊവ്വാഴ്ച ആറു മണിക്കൂറും ഇ.ഡി ചോദ്യം ചെയ്തിരുന്നു.

