Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kv thomas congress protest
cancel

കെ.വി. തോമസിനെതിരെ ജന്മനാട്ടിൽ ശവമഞ്ചമേന്തി കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

text_fields
bookmark_border
Listen to this Article

പള്ളുരുത്തി: കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ വിലക്ക് ലംഘിച്ച് കെ.വി. തോമസ് പങ്കെടുത്തതിൽ പ്രതിഷേധിച്ച് ജന്മനാടായ കുമ്പളങ്ങിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം.

ശവമഞ്ചവുമേന്തിയായിരുന്നു നൂറോളം പേർ പങ്കെടുത്ത പ്രതിഷേധം. കുമ്പളങ്ങിയുടെ തെക്കേ അറ്റത്തുനിന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതീകാത്മക ശവമഞ്ചവുമായുള്ള പ്രകടനം ദ്വീപിന്‍റെ വടക്കേയറ്റത്താണ് സമാപിച്ചത്. തുടർന്ന്, പെരുമ്പടപ്പ് പാലത്തിൽനിന്ന് ശവമഞ്ചം കായലിലേക്ക് തള്ളി.

പഞ്ചായത്ത് മുൻ പ്രസിഡന്‍റ് എം.പി. ശിവദത്തൻ, ബേസിൽ ചേന്നാംപിള്ളി, നെൽസൺ കോച്ചേരി, ബിജു തത്തമംഗലത്ത്, ജസ്റ്റിൻ പുത്തംവീട്ടിൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress workers protest against KV Thomas in his hometown
Next Story