Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്തെക്കുറിച്ച് മയത്തിൽ വിശദീകരിച്ച് മുഖ്യമന്ത്രി

text_fields
bookmark_border
വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ‘വി​ശ​ദീ​ക​ര​ണ കാ​മ്പ​യി​ൻ’
pinarayi vijayan
cancel

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്തി​നെ​തി​രാ​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണ കാ​മ്പ​യി​ൻ. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി മു​ഖ്യ​മ​ന്ത്രി മ​ല​പ്പു​റം പ​രാ​മ​ർ​ശ​ത്തി​ന് വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക​യാ​ണ്. മ​ല​പ്പു​റ​ത്താ​ണ് കേ​സു​ക​ൾ കൂ​ടു​ത​ലെ​ന്ന് താ​നൊ​രി​ക്ക​ലും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട്ട് പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ല​ക്ക​ര​യി​ലും മ​ല​പ്പു​റം പ​രാ​മ​ർ​ശ​ത്തി​ന് പി​ണ​റാ​യി വി​ജ​യ​ൻ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു.

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 150 കി​ലോ സ്വ​ർ​ണ​വും 123 കോ​ടി ഹ​വാ​ല​പ്പ​ണ​വും പി​ടി​കൂ​ടി​യെ​ന്നും ഈ ​പ​ണം രാ​ജ്യ​​ദ്രോ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യി​രു​ന്ന​ത്. ഇ​ത​ര ജി​ല്ല​ക്കാ​രു​ൾ​പ്പെ​ടെ ആ​ശ്ര​യി​ക്കു​ന്ന ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടു​ന്ന സ്വ​ർ​ണം മ​ല​പ്പു​റം ജി​ല്ല​യു​ടെ കു​റ്റ​കൃ​ത്യ​ക്ക​ണ​ക്കി​ൽ പെ​ടു​ത്തി​യ​തും മ​ല​പ്പു​റ​ത്തെ ഹ​വാ​ല​പ്പ​ണം ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തും രാ​ഷ്ട്രീ​യ​വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ പൊ​ലീ​സി​ന്റെ പ​ങ്കി​നെ​ക്കു​റി​ച്ച് പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​പ്പോ​ൾ അ​ൻ​വ​റി​നെ​തി​രാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലും സ്വ​ർ​ണ​ക്ക​ട​ത്തും ഹ​വാ​ല​പ്പ​ണ​വും രാ​ജ്യ​ദ്രോ​ഹ​പ്ര​വ​ർ​ത്ത​ന​വും സൂ​ചി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​വും മു​ഖ്യ​മ​ന്ത്രി ഈ ​വി​വാ​ദ​ത്തെ മ​യ​പ്പെ​ടു​ത്തി വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​ണ്. മ​ല​പ്പു​റ​ത്ത് കൂ​ടു​ത​ൽ കേ​സ് ഉ​ണ്ടെ​ന്ന് ആ​രും എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ല, ശ​രി​യ​ല്ലാ​ത്ത​ത് പ​റ​ഞ്ഞ് മ​ല​പ്പു​റ​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യാ​ണ് മു​സ്‍ലിം ലീ​ഗ് ചെ​യ്യു​ന്ന​ത് എ​ന്നാ​ണ് അ​ദ്ദേ​ഹം ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട്ട് പ​റ​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ല​ക്ക​ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​പ്പോ​ഴും മു​ഖ്യ​മ​ന്ത്രി ഈ ​വി​ഷ​യം വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. മ​ല​പ്പു​റ​ത്തെ കേ​സു​ക​ളെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ എ​ന്തി​നാ​ണ് പൊ​ള്ളു​ന്ന​തെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ചോ​ദ്യം.

പി.വി. അൻവർ എം.എൽ.എ മുൻ മലപ്പുറം എസ്.പി സുജിത്ദാസിനെതിരെ നടത്തിയ വിമർശനങ്ങളും ആരോപണങ്ങളുമാണ് മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിന് വഴിയൊരുക്കിയിരുന്നത്.

മലപ്പുറം ജില്ലയെ കുറ്റകൃത്യങ്ങളുടെ ഹബ്ബാക്കി മാറ്റാൻ സുജിത് ദാസ് ശ്രമിച്ചു എന്നായിരുന്നു പ്രധാന പരാതി. ഇതിന്റെ കണക്കുകളും വസ്തുതകളും പുറത്തുവന്നിരുന്നു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Controversial remark against Malappuram
Next Story