Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഹകരണ ബാങ്ക് ക്രമക്കേട്: സി.പി.എം ലോക്കൽ കമ്മിറ്റി അംഗം രാജിവെച്ചു
text_fieldsbookmark_border
പാലക്കാട്: സഹകരണ ബാങ്ക് ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സി.പി.എം മാത്തൂർ ലോക്കൽ കമ്മിറ്റി അംഗം എം. രാധാകൃഷ്ണൻ രാജിവെച്ചു. ഇദ്ദേഹം 2018 മുതൽ 2023 ഒക്ടോബർ വരെ തണ്ണീരങ്കാട് സഹകരണ ബാങ്ക് പ്രസിഡൻറായിരുന്നു.
പ്രസിഡൻറായിരിക്കെ ബാങ്കിന് കീഴിലെ നീതിസ്റ്റോറിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് നടത്തിപ്പുകാരനിൽനിന്ന് തുക തിരിച്ചടപ്പിച്ചിരുന്നു.
തേക്കിൻകാട് ബ്രാഞ്ച് സെക്രട്ടറിയും മാത്തൂർ കർഷകസംഘം വില്ലേജ് സെക്രട്ടറിയുമാണ് രാധാകൃഷ്ണൻ. വിഭാഗീയതയെ തുടർന്ന് മാത്തൂർ പഞ്ചായത്ത് ഭരണം സി.പി.എമ്മിന് നഷ്ടമായിരുന്നു.
Next Story

