അഴിമതി ആരോപണം ഒത്തുതീര്‍ത്താല്‍ അംഗീകരിക്കില്ല -കെ. സുധാകരന്
text_fieldsതിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് ചെയര്മാന് പുറത്തുവിട്ട ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്തെ അഴിമതികള്‍ അന്വേഷിക്കാതെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ മാത്രം പരിഹരിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാർ നീക്കമെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി.
മുൻമന്ത്രി മണിയുടെ മരുമകന് പ്രസിഡന്റായ ബാങ്കിന് അനധികൃതമായി നൽകിയ 21 ഏക്കര്‍ സ്ഥലത്തിന്റെ നിജസ്ഥിതി അറിയാന്‍ പോയ സർവേ ഉദ്യോഗസ്ഥരെ പ്രസിഡന്റും സംഘവും ചേര്‍ന്ന് ഓടിച്ചുവിട്ടു. സി.പി.എം നിയന്ത്രണത്തിലുള്ള നിരവധി സംഘങ്ങള്‍ക്ക് മന്ത്രിയുടെ ഇടപെടലിലൂടെ കോടികളുടെ വിലയുള്ള സ്ഥലം ചുളുവിലയ്ക്ക് ലഭിച്ചു. വാട്സ്ആപ് സന്ദേശമയച്ച് കൂട്ടത്തോടെ നിയമിക്കുന്നതുപോലുള്ള വിചിത്ര കാര്യങ്ങളാണ് വൈദ്യുതി ബോര്‍ഡില്‍ നടന്നതെന്നും ആരോപിച്ചു.

