തൃശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ
text_fieldsതൃശൂർ: ആറാട്ടുപുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലച്ചിറ പഞ്ചായത്തിലെ ചേരിപ്പറമ്പിൽ ശിവദാസ്, ഭാര്യ സുധ എന്നിവരാണ് മരിച്ചത്. പുതുവത്സര ദിനത്തിൽ രാവിലെയാണ് അയൽവാസികൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ശിവദാസനെ തൂങ്ങിമരിച്ച നിലയിലും സുധയെ കിടപ്പുമുറിയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വീട്ടിൽ രണ്ട് പേരും മാത്രമായിരുന്നു താമസിച്ചിരുന്നത്. ഇവർക്ക് മകനും മകളുമുണ്ടെങ്കിലും ഇരുവരും വേറെയാണ് താമസം. ശിവദാസൻ തെങ്ങുകയറ്റ തൊഴിലാളിയാണ്. കുടുംബവഴക്കാണോ മരണത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്.
അതിനിടെ, കൊച്ചി കടവന്ത്രയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചതിന് കാരണം സാമ്പത്തിക ബാധ്യതയാണെന്ന് ഗൃഹനാഥൻ നാരായണൻ മൊഴിനൽകി. ഭാര്യക്കും രണ്ട് മക്കൾക്കും ഉറക്കഗുളിക നൽകിയ ശേഷം ഷൂലേസ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം കഴുത്തുമുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. നാരായണൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്.

