യു.എ.പി.എ അറസ്റ്റ്; കേസ് ഡയറി ഹാജരാക്കണം –ഹൈകോടതി
text_fieldsകൊച്ചി: യു.എ.പി.എ ചുമത്തി കോഴിക്കോട് രണ്ട് വിദ്യാർഥികളെ അറസ്റ്റ് ചെയ്ത സംഭവത് തിലെ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈകോടതി. പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അ ലൻ ഷുഹൈബ്, ത്വാഹ ഫസൽ എന്നിവരുടെ ജാമ്യ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേസ് ഡയറി ഹാജരാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടത്.
കേസ് 18ന് പരിഗണിക്കാൻ മാറ്റി. നിരോധിക്കപ്പെട്ട മാവോവാദി സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് കാട്ടിയാണ് നവംബർ ഒന്നിന് യു.എ.പി.എ കുറ്റം ചുമത്തി ഇരുവരെയും പിടികൂടിയത്. യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളിൽനിന്ന് കണ്ടെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവരുടെ ഹരജി.
