Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊല്ലത്ത് സമ്പർക്ക വിലക്കിനിടെ ഉൗരുചുറ്റിയ ഒമ്പതുപേർക്കെതിരെ കേസ്
text_fieldsbookmark_border
കൊല്ലം: വിദേശത്തുനിന്നെത്തി നാട്ടിൽ കറങ്ങി നടന്ന ഒമ്പതുപേർക്കെതിരെ കേസെടുത്തു. കുണ്ടറയിൽ വിദേശത്തുനിന്നെത്തിയ രണ്ടു കുടുംബങ്ങളിലെ ഒമ്പതുപേരാണ് ഊരുചുറ്റാനിറങ്ങിയത്.
ഇവരോട് 14 ദിവസം വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. വീട്ടിലിരിക്കാൻ നിർദേശിച്ച ഉദ്യോഗസ്ഥരെ ഇവർ അസഭ്യം പറയുകയും ചെയ്തു. വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. തുടർന്ന് ഇവരെ വീണ്ടും വീട്ടുനിരീക്ഷണത്തിലാക്കി.
അതേസമയം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും ജനത കർഫ്യൂ ആചരിക്കുകയാണ്. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. കടകേമ്പാളങ്ങൾ അടഞ്ഞുകിടക്കുകയാണ്.
Next Story
