Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. അടക്കുളങ്ങര കെ.ബി.എം ക്ലിനിക് നടത്തിയിരുന്ന ഡോ. എം.എസ്. ആബ്ദീൻ ആണ് മരിച്ചത്. 73 വയസായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് ബാധിച്ച് ഒരു ഡോക്ടർ മരിക്കുന്നത്.
ഒരാഴ്ച മുമ്പുവെര ഇദ്ദേഹം രോഗികളെ പരിശോധിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പിന്നീട് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച രാവിലെയോടെ മരണം സ്ഥിരീകരിച്ചു.
രാജ്യത്ത് കോവിഡ് ബാധിച്ച് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ നിരവധി ആരോഗ്യ പ്രവർത്തകർ മരിച്ചിരുന്നു. 350ഓളം ഡോക്ടർമാരുടെ മരണവും സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ ആദ്യമായാണ് കോവിഡ് ബാധിച്ച് ഡോക്ടർ മരിക്കുന്നത്.
Next Story

