Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനത കർഫ്യു: രാത്രി ഒമ്പത് മണിക്ക് ശേഷവും വീട്ടിൽ തുടരാൻ നിർദേശം

text_fields
bookmark_border
ജനത കർഫ്യു: രാത്രി ഒമ്പത് മണിക്ക് ശേഷവും വീട്ടിൽ തുടരാൻ നിർദേശം
cancel
camera_alt??????? ????????????? ??? ?????????? (??.??. ????)

തിരുവനന്തപുരം: ജനത കർഫ്യു ആചരിക്കുന്ന ഞായറാഴ്​ച രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യർഥിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലിസിന് നിർദ്ദേശം നല്കിയിട്ടുണ്ട്.

നിർദേശങ്ങൾ അനുസരിക്കാത്തത്​ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും.

കാസർകോട് ജില്ലയിൽ അടിയന്തര സാഹചര്യം പരിഗണിച്ച് സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ജില്ല കലക്ടർക്ക് നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള മുഴുവൻ അന്തർ സംസ്ഥാന ബസ് സർവീസുകൾക്കും നാളെ മുതൽ സർക്കാർ നിരോധനം ഏർപ്പെടുത്തി.


Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Covid 19 -Janatha curfew continue -Kerala news
Next Story