43 ദിവസമായി ചികിത്സയില്‍; 62കാരിയുടെ പരിശോധനഫലം നെഗറ്റിവ്
text_fieldsപത്തനംതിട്ട: 43 ദിവസമായി കോവിഡ് ചികിത്സയിൽ കഴിയുന്ന 62കാരിയുടെ പരിശോധനഫലം നെഗറ് റിവായി. പുതിയ മരുന്ന് ഉപയോഗിച്ചശേഷമുള്ള രണ്ടാമത്തെ പരിശോധനയിലാണ് ഫലം നെഗറ്റിവ ായത്. ഐവർമെക്ടിൻ മരുന്നാണ് ഇവർക്ക് ഈ മാസം 14 മുതൽ നൽകിയിരുന്നത്.
തുടർച്ചയായി ഫലം പോസിറ്റിവായ പശ്ചാത്തലത്തിലാണ് മെഡിക്കൽ ബോർഡ് ചേർന്ന് ഐവർമെക്ടിൻ മരുന്ന് നൽകാൻ തീരുമാനിച്ചത്.
സാധാരണഗതിയിൽ ഫംഗൽ ഇൻഫെക്ഷന് നൽകുന്ന മരുന്നാണിത്. ഇന്നോ നാളെയോ അടുത്ത സാംപിൾ പരിശോധനക്ക് അയക്കുമെന്ന് ആേരാഗ്യവകുപ്പ് അധികൃതർ സൂചിപ്പിച്ചു. ഇറ്റലിയിൽനിന്നുവന്ന കുടുംബവുമായി അടുത്തിടപഴകിയതിനെത്തുടർന്നാണ് ബന്ധുവും വടശ്ശേരിക്കര സ്വദേശിനിയുമായ ഇവർ രോഗബാധിതയായത്.
