Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് 19: ആ വഴിയിലുണ്ടായിരുന്ന 30 പേർ ആരോഗ്യ വകുപ്പിനെ സമീപിച്ചു
text_fieldsbookmark_border
പത്തനംതിട്ട: കോവിഡ് 19 ബാധിതർ സഞ്ചരിച്ച സ്ഥലങ്ങളിൽ ഉണ്ടായിരുന്ന 30 പേർ ആരോഗ്യവകുപ്പിനെ സമീപിച്ചു. പത്തനംതിട്ട ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ചേർന്ന് പുറത്തിറക്കിയ രോഗബാധിതരുടെ റൂട്ട് മാപ്പ് അടിസ്ഥാനമാക്കിയാണ് ഇവർ വിവരം സ്ഥിരീകരിച്ചത്.
രോഗബാധിതർ പോയ വിവിധ സ്ഥലങ്ങളും സമയവും റൂട്ട് മാപ്പിൽ ഉൾപ്പെടുത്തിയിരുന്നു. ഈ സമയങ്ങളിൽ അതത് സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് 30 പേർ സമീപിച്ചതെന്ന് ജില്ല കലക്ടർ പി.ബി. നൂഹ് അറിയിച്ചു. അതേസമയം, റൂട്ട്മാപ്പിൽ പറഞ്ഞ സ്ഥലങ്ങളിലുണ്ടായിരുന്ന ചിലർ ആരോഗ്യവകുപ്പുമായി സഹകരിക്കുന്നില്ലെന്നും കലക്ടർ പറഞ്ഞു.
രോഗബാധിതർ പോയ സ്ഥലങ്ങളിൽ നിങ്ങളുണ്ടായിരുന്നോ? അറിയാൻ ഇവിെട ക്ലിക്ക് െചയ്യൂ..
Next Story
