ദീപുവിന്റെ സംസ്കാര ചടങ്ങിനിടെ കോവിഡ് മാനദണ്ഡം ലംഘിച്ചു; സാബു എം. ജേക്കബ് ഉള്‍പ്പെടെ 29 പേര്‍ക്കെതിരെ കേസ്
text_fieldsകൊച്ചി: ട്വന്റി20 പ്രവര്ത്തകന് ദീപുവിന്റെ സംസ്കാര ചടങ്ങിനിടെ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കിറ്റെക്സ് എം.ഡി സാബു എം. ജേക്കബ് ഉള്‍പ്പെടെ 29 പേര്‍ക്കെതിരെ കേസ്. കോവിഡ് മാനദണ്ഡം ലംഘിച്ച് ചടങ്ങിൽ പങ്കെടുത്തവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സാബു അടക്കം ആയിരത്തോളം പേര്‍ക്കെതിരെയാണ് നടപടി. വിഡിയോ നോക്കി ആളുകളെ തിരിച്ചറിയുന്ന മുറയ്ക്ക് നോട്ടീസ് അയക്കുമെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ പൊലീസിന്റെ അനുവാദത്തോട് കൂടിയായിരുന്നു ചടങ്ങ് നടത്തിയതെന്ന് സാബു എം. ജേക്കബ് പ്രതികരിച്ചു. പാർട്ടി സമ്മേളനത്തിൽ പ്രോട്ടോക്കോൾ പാലിച്ചിട്ടില്ലെന്നും ഭരിക്കുന്ന പാർട്ടിക്ക് വേറെ നിയമമാണെന്നും സാബു പറഞ്ഞു. സി.പി.എമ്മുകാരുടെ സകല വൃത്തികേടുകളും പുറത്തുവരുമെന്നും പി.വി. ശ്രീനിജൻ എം.എൽ.എയുടെ ഫോൺ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദീപുവിന്റെ മരണം തലയിലേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ക്ഷതംമൂലം രക്തധമനി പൊട്ടി. തലച്ചോറിൽ രക്തം കട്ടപിടിച്ചതായും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയോട്ടിയിൽ രണ്ടിടത്ത് ക്ഷതം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കരൾ രോഗം സ്ഥിതി വഷളാക്കിയെന്നും റിപ്പോർട്ടിലുണ്ട്. പോസ്റ്റ്മോർട്ടത്തിനുമുമ്പ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ദീപുവിന്റെ മൃതദേഹം ട്വന്റി20യുടെ നേതൃത്വത്തില്‍ വിലാപയാത്രയായി കാവുങ്ങപറമ്പിലെ വീട്ടിലെത്തിച്ചു. പിന്നീട് വൈകീട്ട് കാക്കനാട്ട് പൊതുശ്മശാനത്തിൽ സംസ്കരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി റീത്ത് സമര്‍പ്പിച്ചു.

