കോവിഡ്: നാട്ടിൽ തോന്നുംപടി, പ്രോേട്ടാകോളെല്ലാം പ്രവാസിക്ക്
text_fieldsതിരുവനന്തപുരം: സ്ഥാനത്ത് കോവിഡ് സമൂഹവ്യാപനവും സൂപ്പർ സ്പ്രെഡുമെല്ലാം സംഭവിക്കുകയും ആർക്കും എവിടെനിന്നും േരാഗബാധയുണ്ടാകാമെന്ന സ്ഥിതിയിലുമാണെങ്കിലും സർക്കാർ സംവിധാനങ്ങളുടെ കോവിഡ് പ്രോേട്ടാകോളുകളെല്ലാം പ്രവാസികളുടെ മേലായിരുന്നു.
മുന്നണികളെല്ലാം ആയിരങ്ങളെ പെങ്കടുപ്പിച്ച് നടത്തിയ കേരളയാത്രകൾ നടത്തിയ സംസ്ഥാനത്താണിത്. സമൂഹവ്യാപനം സ്ഥിരീകരിച്ച സ്ഥലങ്ങളിൽപോലും ഏർപ്പെടുത്താത്ത പ്രോേട്ടാകോളാണ് വിദേശങ്ങളിൽ നിന്നെത്തുന്നവരോട്.
ആർ.ടി.പി.സി.ആർ നിബന്ധനയും കർശന ക്വാറൻറീനുമെല്ലാം പ്രവാസികൾക്ക് മാത്രം ബാധകമാക്കി അധികൃതർ കൺമുന്നിലെ യാഥാർഥ്യങ്ങേളാട് ബോധപൂർവം കണ്ണടയ്ക്കുകയാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് വിമാനത്തിൽ കയറുന്നവർക്കുപോലും ഇവിടെ ഇളവില്ല.

