Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാസർകോട്ട് ആരും വീടിന് പുറത്തിറങ്ങരുത്; ഭക്ഷ്യ സാധനങ്ങൾ വീട്ടിലെത്തിക്കും
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പൂർണമായി അടച്ചിട്ട കാസർകോട് ജില്ലയിൽ ഭക്ഷ്യ സാധനങ്ങൾ വീടുകളിലെത്തിക്കാൻ ശ്രമം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വ്യാപാരി വ്യവസായികളുമായി ചർച്ച നടത്തും. കാസർകോട് ജില്ലയിൽ ആരും പുറത്തിറങ്ങരുതെന്ന് കർശന നിർദേശമുള്ള സാഹചര്യത്തിലാണ് നീക്കം.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് കാസർകോട് ജില്ല പൂർണമായി അടച്ചിടാൻ തീരുമാനിച്ചത്. ഇതേതുടർന്ന് ജില്ല അതിർത്തി പൂർണമായി അടച്ചു. ജില്ലക്ക് പുറത്തേക്കുള്ള വലുതും ചെറുതുമായ റോഡുകളെല്ലാം അടച്ചിരിക്കുകയാണ്.
Next Story
