Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പി.എം സമ്മേളനം നൽകുന്നത് മാർക്സിസം കാലഹരണപ്പെട്ടെന്ന സന്ദേശം -എൻ.കെ. പ്രേമചന്ദ്രൻ
text_fieldsbookmark_border
തിരുവനന്തപുരം: മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയ ശാസ്ത്രവും സോഷ്യലിസ്റ്റ് സാമൂഹിക-സാമ്പത്തിക ശാസ്ത്രവും കാലഹരണപ്പെട്ടെന്ന സന്ദേശമാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിലൂടെ നൽകിയതെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ആർ.വൈ.എഫ് സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശ മൂലധനം അനിവാര്യമാണെന്ന് വികസന രേഖയിൽ പറയുമ്പോൾ ഇടതുപക്ഷനയത്തെ സി.പി.എം തള്ളിപ്പറയുകയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ഇഷ്ടമില്ലാത്ത ആളുകളെ മാറ്റാൻ നയം കൊണ്ടുവരികയും ഈ നയങ്ങൾ പിണറായി വിജയനും കോടിയേരിക്കും ബാധകമല്ലാത്തതും ഏകാധിപത്യ ശൈലിയുടെ ദുരന്തമാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു.
Next Story

