Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എം ആക്രമണത്തെ ജനാധിപത്യരീതിയിൽ പ്രതിരോധിക്കും -ടി. സിദ്ദീഖ് എം.എൽ.എ

text_fields
bookmark_border
സി.പി.എം ആക്രമണത്തെ ജനാധിപത്യരീതിയിൽ പ്രതിരോധിക്കും -ടി. സിദ്ദീഖ് എം.എൽ.എ
cancel
camera_alt

നൊ​ച്ചാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ പ്ര​തി​രോ​ധ​ജാ​ഥ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ചാ​ലി​ക്ക​ര​യി​ൽ

അ​ഡ്വ. കെ. ​പ്ര​വീ​ൺ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പേരാമ്പ്ര: സി.പി.എമ്മിന്റെ ആക്രമണത്തെ ജനാധിപത്യരീതിയിൽ പ്രതിരോധിക്കുമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് ടി. സിദ്ദീഖ് പറഞ്ഞു. നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിരോധജാഥയുടെ സമാപനസമ്മേളനം ചാലിക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയുടെ അജണ്ടകൾ നടപ്പിലാക്കാൻ കേരളക്കരയിൽ ആസൂത്രിതമായ പരിശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സി.പി.എമ്മിന്റെ പ്രവർത്തനശൈലി കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ മണ്ഡലങ്ങളിൽ വേദനയുണ്ടാക്കുന്നതാണ്.

കോൺഗ്രസ് മണ്ഡലം പ്രസിഡൻറും ജാഥാ ലീഡറുമായ പി.എം. പ്രകാശൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ നിജേഷ് അരവിന്ദ്, മുനീർ എരവത്ത്, രാജൻ മരുതേരി, കെ.കെ. വിനോദൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ. മധുകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CPM counter attack will prevent democratically -T. Siddique MLA
Next Story