Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൻവറിന്റെ കക്കാടം പൊയിലിലിലെ നാച്വറൽ പാർക്കിനെതിരെ സി.പി.എം നടപടി തുടങ്ങി: തടയണകൾ പൊളിച്ചുനീക്കുന്നു
text_fieldsbookmark_border
കോഴിക്കോട്: സി.പി.എമ്മിനും സംസ്ഥാന ഭരണത്തിനുമെതിരെ തുടർച്ചയായി വെളിപ്പെടുത്തലുകളും വിമർശനങ്ങളുംതുടരുന്നതിനിടെ പി.വി. അൻവർ എം.എൽ.എയുടെ കക്കാടം പൊയിലിലെ പി.വി.ആർ നാച്വറൽ പാർക്കിലെ തടയണകൾ പൊളിച്ചുനീക്കുന്നു. നേരത്തേ ഇഴഞ്ഞു നീങ്ങിയ നടപടികൾ വേഗത്തിലാക്കാനാണ് പഞ്ചായത്ത് തീരുമാനം.
സി.പി.എം ആണ് കൂടരഞ്ഞി പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്ത് തടയണകൾ പൊളിച്ചു നീക്കാൻ റീ-ടെൻഡർ വിളിച്ചിട്ടുണ്ട്. രണ്ടു മാസം മുമ്പ് തടയണ പൊളിക്കാൻ കലക്ടർ ഉത്തരവിട്ടിരുന്നുവെങ്കിലും അൻവറിന്റെ വെളിപ്പെടുത്തലിനു ശേഷമാണ് പഞ്ചായത്തിന്റെ നീക്കം.
അടിയന്തര യോഗം ചേർന്നാണ് പഞ്ചായത്ത് നടപടി തുടങ്ങിയത്. ഒരു മാസം മുമ്പ് തടയണകൾ പൊളിച്ചുനീക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നുവെങ്കിലും പൊളിച്ചിരുന്നില്ല. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാനാണ് പഞ്ചായത്ത് ടെൻഡർ വിളിച്ചത്.
Next Story

