Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘തള്ളാൻ മോദിയും വിശ്വസിക്കാനൊരു ട്രംപും’; പരിഹസിച്ച്​ എം​.ബി രാജേഷ്​

text_fields
bookmark_border
MB Rajesh
cancel

പാലക്കാട്​: ഇന്ത്യാ സന്ദർശനത്തിനെത്തുന്ന ട്രംപിനെ സ്വീകരിക്കാൻ ഒരു കോടി ആളുകൾ അഹമ്മദാബാദിലെത്തുമെന്നാണ് ​മോദി വിശ്വസിപ്പിച്ചു വച്ചിരിക്കുന്നതെന്നും ഒരു കോടിക്കു പകരം ലക്ഷം പേരെ കണ്ടാൽ ട്രംപിൻെറ വിധം മാറിയേക്കാ മെന്നും സി.പി.എം നേതാവ്​ എം.ബി രാജേഷ്​.

മോദിയുടെ ‘തള്ള്​’ ട്രംപ്​ തൊണ്ട ​െതാടാതെ വിഴ​ുങ്ങി ഉലകം മുഴുവൻ പെ ാങ്ങച്ചം പറഞ്ഞു നടക്കുകയാണെന്നും രാജേഷ്​ ഫേസ്​ബുക്കിൽ കുറിച്ചു.

എം.ബി. രാജേഷിൻെറ ഫേസ്​ബുക്ക്​ പോസ്​റ്റ്​:

അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടിയാളുകൾ വരുമെന്ന് മോദി പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് കൊളറാഡോയിൽ കാച്ചിയിട്ടുണ്ട്. ഇതു വരെ എഴുപതുലക്ഷം പേർ വരുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്.

അതേസമയം അഹമ്മദബാദിലെ സംഘാടകർ പറയുന്നത് ഒരു ലക്ഷം പേരെ പ്രതീക്ഷിക്കുന്നുവെന്നാണ്. അതിൻെറ നൂറിരട്ടിയാളുകൾ വരുമെന്നാണ് മോദി ട്രംപിനോട് തള്ളിയിരിക്കുന്നത്. ട്രംപാണെങ്കിൽ അത് തൊണ്ട തൊടാതെ വിഴുങ്ങി ഉലകം മുഴുവൻ പൊങ്ങച്ചം പറഞ്ഞു നടക്കുന്നുമുണ്ട്. തള്ളാൻ മോദിയും വിശ്വസിക്കാനൊരു ട്രംപും.

പക്ഷേ അഹമ്മദാബാദിൽ ഒരു കോടി പ്രതീക്ഷിച്ചിടത്ത് വെറും ഒരു ലക്ഷം കണ്ടാൽ ട്രംപിൻെറ വിധം മാറിക്കൂടായ്കയില്ല. ട്രംപ് ആള് പെശകാ. ഇത്രേം ദൂരം വിളിച്ചു വരുത്തി പറഞ്ഞ് പറ്റിച്ചതിന് ഡബ്ലിയു. ഡബ്ലിയു.എഫിലെ പോലെ കൈകാര്യം ചെയ്യുമോ എന്തോ? നാട്ടുകാരോട് ബില്യൺ ടൺ സാമ്പത്തിക വളർച്ച എന്നൊക്കെ തളളുന്ന പോലെ ട്രംപിനോട് തള്ളിയതാവും. എന്താവുംന്ന് കണ്ടറിയാം.


Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - cpm leader MB Rajesh mocked PM modi -kerala news
Next Story