സി.പി.എം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടിയിറങ്ങും
text_fieldsകണ്ണൂർ: ഞായറാഴ്ച പാർട്ടി കോൺഗ്രസിന് സമാപനമാകും. വൈകീട്ട് മൂന്നിന് നായനാർ അക്കാദമി പരിസരത്തു നിന്ന് റെഡ് വളന്റിയർ മാർച്ച് ആരംഭിക്കും. തിരഞ്ഞെടുത്ത 1000 പുരുഷ വളന്റിയർമാരും 1000 സ്ത്രീ വളന്റിയർമാരും അണിനിരക്കും.
വളന്റിയർ മാർച്ചിന് പിന്നാലെ പോളിറ്റ്ബ്യൂറോ-കേന്ദ്ര കമ്മിറ്റി അംഗങ്ങളും സമ്മേളന പ്രതിനിധികളും പ്രകടനമായി ജവഹർ സ്റ്റേഡിയത്തിലേക്ക് നീങ്ങും. സമാപന സമ്മേളനത്തിന് എത്തുന്ന ജനസഞ്ചയം കണക്കിലെടുത്ത് പൊതുപ്രകടനം ഒഴിവാക്കിയിരുന്നു. ജവഹർ സ്റ്റേഡിയത്തിലെ എ.കെ.ജി നഗറിൽ അഞ്ചിനാണ് പൊതുസമ്മേളനം. നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, മണിക് സർക്കാർ, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നിവർ സംസാരിക്കും.

