സി.പി.എം പ്രതിനിധി സമ്മേളനം എറണാകുളം മറൈൻ ഡ്രൈവിൽ മാർച്ച് ഒന്നിന്; സമ്മേളന രേഖയായി
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളന രേഖക്ക് അന്തിമരൂപം നൽകിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിനിധി സമ്മേളനം എറണാകുളം മറൈൻ ഡ്രൈവിൽ മാർച്ച് ഒന്നിന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുമെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സെമിനാറുകൾ മറൈൻ ഡ്രൈവിൽത്തന്നെ മറ്റ് വേദികളിൽ നടക്കുമെന്നും കോടിയേരി പറഞ്ഞു. മാർച്ച് നാലിന് മറൈൻ ഡ്രൈവിൽ പൊതുസമ്മേളനം നടക്കും. എ.കെ.ജി സെന്ററിൽ സോളാർ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി. യെച്ചൂരിക്ക് പുറെമ േപാളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻപിള്ള, ബൃന്ദ കാരാട്ട്, പിണറായി വിജയൻ, എം.എ. ബേബി, രാമകൃഷ്ണൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.
പാർട്ടിയിൽ സംസ്ഥാനതലത്തിലുള്ള വിഭാഗീയതക്ക് അന്ത്യംകുറിച്ചുവെന്നും കോടിയേരി പറഞ്ഞു. ചില മേഖലകളിൽ പ്രാദേശികതലത്തിൽ ഉണ്ടായ നടപടികളെ വിഭാഗീയതയായി വളരാൻ അനുവദിക്കില്ല. സി.പി.എമ്മിൽ ഒരു തരത്തിലുള്ള വിഭാഗീയതയും ഗ്രൂപ്പിസവും വളരാൻ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു.
