Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിറംമങ്ങി യു.ഡി.എഫ് ജയം; ഏഴ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു, നാലെണ്ണം യു.ഡി.എഫും

text_fields
bookmark_border
കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 18 സീറ്റുകള്‍ നേടി, യു.ഡി.എഫ് 19 സീറ്റുകള്‍ നേടി. എല്‍ഡിഎഫ് 7 സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്തു.
നിറംമങ്ങി യു.ഡി.എഫ് ജയം; ഏഴ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു, നാലെണ്ണം യു.ഡി.എഫും
cancel

തിരുവനന്തപുരം: സംസ്ഥാന ഭരണം പിടിച്ചെടുത്ത് നാലുമാസത്തിനകം തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നിറംമങ്ങിയ പ്രകടനം കാഴ്ചവെച്ച് യു.ഡി.എഫ്. സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മേൽകൈ നേടി.

യുഡിഎഫിന്റെ ഏഴ് സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍, എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിന് പിടിക്കാനായത് നാല് സീറ്റ് മാത്രമാണ്. തെരഞ്ഞെടുപ്പ് നടന്ന 38 തദ്ദേശ വാര്‍ഡുകളില്‍ 18 സീറ്റില്‍ എല്‍ഡിഎഫും 19 സീറ്റില്‍ യുഡിഎഫും ജയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് -22, എല്‍ഡിഎഫ് -15 എന്നായിരുന്നു സ്ഥിതി.

എറണാകുളം പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാര്‍ഡ് ട്വന്റി20 നിലനിര്‍ത്തി. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ 38 തദ്ദേശ സ്ഥാപന വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ട് കോര്‍പറേഷന്‍ വാര്‍ഡുകള്‍ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍ (തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍), മൂന്ന് ജില്ല പഞ്ചായത്ത് വാര്‍ഡുകള്‍ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലാണ് ഉപതെഞ്ഞടുപ്പ് നടന്നത്. ആകെ 126 സ്ഥാനാര്‍ഥകള്‍ ജനപിന്തുണ തേടി.

കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ ആകെ 58.81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കോട്ടയത്ത് തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ യുഡിഎഫിന് തിരിച്ചടിയേറ്റു. യുഡിഎഫ് സിറ്റിങ് സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മഞ്ജു സുജിത്ത് 2140 വോട്ടുകള്‍ക്ക് ജയിച്ചു. കോട്ടയം പാമ്പാടി പഞ്ചായത്ത്യിലെ കുമ്പന്താനം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സണ്ണി വര്‍ഗീസ് പൂതകുഴിയില്‍ എതിര്‍ സ്ഥാനാര്‍ഥി ഡെയ്‌സി ബാബുവിനെ 66 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

മീനടം പഞ്ചായത്തിലെ ചീരംകുളം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. പ്രീത പ്രസാദ് 162 വോട്ടുകള്‍ക്ക് എതിര്‍ സ്ഥാനാര്‍ഥി ചന്ദ്രു നാരായണനെ തോല്‍പ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story