അനർഹമായി മുൻഗണന റേഷൻ കാർഡ്: 5.17 കോടി പിഴ ഈടാക്കി
text_fieldsതിരുവനന്തപുരം: 2021 േമയ് 21 മുതൽ 2023 ജനുവരി 31 വരെ സംസ്ഥാനത്ത് 34550 പേർ അനർഹമായി മുൻഗണന റേഷൻ കാർഡുകൾ കൈവശം െവച്ചതായി കണ്ടെത്തി. ഇവരുടെ കാർഡുകൾ മുൻഗണന വിഭാഗത്തിൽ നിന്ന് മാറ്റി പിഴയിനത്തിൽ 5,17,16852.5 രൂപ ഈടാക്കിയതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.ജില്ലാടിസ്ഥാനത്തിൽ ആലപ്പുഴയിലാണ് കൂടുതൽപേർ അനർഹമായി കാർഡുകൾ കൈവശം വെച്ചത് (8896).
അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശംെവക്കുന്നവരെ കണ്ടെത്താൻ കഴിഞ്ഞ ഒക്ടോബറിൽ സിവിൽ സപ്ലൈസ് വകുപ്പ് ‘ഓപറേഷൻ യെല്ലോ’ പദ്ധതി ആരംഭിച്ചിരുന്നു. ഇതനുസരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പറിലോ 1967 എന്ന ടോൾഫ്രീ നമ്പറിലോ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം.

