Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണില്ലാ ക്രൂരത പക്ഷിക്കുഞ്ഞുങ്ങളോട്

text_fields
bookmark_border
കണ്ണില്ലാ ക്രൂരത പക്ഷിക്കുഞ്ഞുങ്ങളോട്
cancel
camera_alt

മ​ര ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ണ് ച​ത്ത പ​ക്ഷി​ക​ൾ

കൊടകര: ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനുസമീപം റോഡരികിലെ മാവിന്‍റെ ശിഖരങ്ങൾ മുറിച്ചതിനെ തുടർന്ന് കൂടുകൾ നിലത്തു വീണ് പക്ഷിക്കുഞ്ഞുങ്ങൾ ചത്ത സംഭവത്തിൽ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം. പഴയ റെയിൽവേ ഗേറ്റിന് പടിഞ്ഞാറു വശത്ത് പി.ഡബ്ല്യു.ഡി റോഡരികിൽ അപൂർവ ഇനം കൊക്കുകൾ ചേക്കേറുന്ന മാവിന്‍റെ ശിഖരങ്ങൾ മുറിച്ചതിനെ തുടർന്നാണ് കൂടുകൾ തകർന്ന് പക്ഷികളും കുഞ്ഞുങ്ങളും ചത്തത്.

ഏതാനും പക്ഷികൾക്ക് പരിക്കേൽക്കുകയും ചെയ്തു. പക്ഷികളുടെ ധാരാളം മുട്ടകൾ റോഡിൽ വീണ് പൊട്ടി.സ്വാതന്ത്ര്യദിന അവധിയുടെ മറവിലാണ് ഈ ക്രൂരത നടന്നതെന്ന് സ്ഥലത്തെത്തിയ പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.

മാള പി.ഡബ്ല്യു.ഡി എൻജിനീയറുടെ ഉത്തരവു പ്രകാരമാണ് മരം മുറിച്ചതെന്നാണ് കരാറുകാരുടെ വിശദീകരണം. പക്ഷിനിരീക്ഷകൻ കെ.എസ്. റാഫി, പരിസ്ഥിതി പ്രവർത്തകൻ രാജ് കുമാർ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ഇടപെട്ടതിനെ തുടർന്നാണ് മാവ് പൂർണമായും മുറിക്കാനുള്ള നീക്കം ഉപേക്ഷിച്ചത്. വനം വകുപ്പ് ആർ.ആർ.ടി സംഘം എത്തി പരിക്കേറ്റ പക്ഷികളെയും കുഞ്ഞുങ്ങളെയും കൊണ്ടുപോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cruelty Against Helpless Baby Birds
Next Story