വടകരയിൽ നാളെ വൈകീട്ട് മുതൽ നിരോധനാജ്ഞ
text_fieldsകോഴിക്കോട്: സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ ലോക്സഭ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്ര ില് 23ന് വൈകീട്ട് ആറുമുതല്‍ 24ന് രാത്രി 10 വരെ വടകര നഗരസഭ പരിധിയിലും ഒഞ്ചിയം, നാദാപു രം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകളിലും ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം ജില്ല കലക്ടര്‍ സാംബശിവ റാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ജനങ്ങള്‍ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യരുത്. വോട്ടെടുപ്പ് കഴിയുന്നതുവരെ ജില്ലയില്‍ പൊതുപരിപാടികളോ റാലികളോ സംഘടിപ്പിക്കുന്നത് വിലക്കി. ഇത് കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ല പൊലീസ് മേധാവിമാർ, ഫ്ലയിങ് സ്ക്വാഡുകൾ, സ്റ്റാറ്റിക് സര്‍വലന്‍സ് ടീമുകള്‍ എന്നിവര്‍ക്ക് കലക്ടര്‍ നിർദേശം നല്കി.
