ജെയ്കിന്റെ ഭാര്യക്കെതിരായ സൈബർ ആക്രമണം: ക്ഷമ ചോദിച്ച് ചാണ്ടി ഉമ്മൻ
text_fieldsകോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി.തോമസിന്റെ ഭാര്യ ഗീതുവിനെതിരെ ആരെങ്കിലും സൈബർ ആക്രമണം നടത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നെന്ന് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ.
ഒരിക്കലും ഒരു വ്യക്തിയെയും കോൺഗ്രസുകാർ ആക്രമിക്കില്ലെന്നും ആരെങ്കിലും കോൺഗ്രസുകാരന്റെ പേരിൽ ചെയ്തിട്ടുണ്ടെങ്കിലേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആര് ചെയ്താലും അതു ശരിയല്ല. അങ്ങനെ അവർക്കൊരു ഖേദം ഉണ്ടായിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നു. ഒരു വനിതയെയോ വ്യക്തിയെയോ വേദനിപ്പിക്കാൻ പാടില്ല. ആ വേദന 20 വർഷമായി അനുഭവിക്കുന്നവരാണ് തങ്ങളെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പിതാവിന്റെ ചികിൽസയുമായി ബന്ധപ്പെട്ട് ഒരു വ്യാജ വിഡിയോ ക്ലിപ്പ് പ്രചരിപ്പിച്ച് വേട്ടയാടുകയാണ്. മനസ്സാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. വ്യാജ ആരോപണങ്ങെള പുതുപ്പള്ളിക്കാർ തള്ളിക്കളയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

