Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ സൈക്കിൾ തിരികെ​ കൊടുക്കണേ... കണ്ണീരിലാണ്​ ഈ കുടുംബം

text_fields
bookmark_border
അംഗപരിമിതനായ സുനീഷി​െൻറ മക​െൻറ ​ൈസക്കിളാണ്​ കവർന്നത്​
cycle theft in pomkunnam
cancel
camera_alt

സുനീഷ് മക്കളായ ജെസ്​റ്റിനും ജെസ്​റ്റിയക്കുമൊപ്പം വീടിന്​ മുന്നിൽ

പൊൻകുന്നം: ഭിന്നശേഷിക്കാരനായ സുനീഷ് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ആ മോഷ്​ടാവി​െൻറ കണ്ണ് തുറപ്പിച്ചിരുന്നെങ്കിൽ എന്ന പ്രാർഥനയിലാണ്​ ഒരു കുടുംബം... 'എ​െൻറ വീട്ടുമുറ്റത്തുനിന്ന് സൈക്കിൾ കാണാതായിരിക്കുന്നു. എ​െൻറ ഒമ്പത്​ വയസ്സുള്ള മക​െൻറ സൈക്കിളാണ്.

അവൻ വളരെ ആശിച്ചുവാങ്ങിയതാണ്. ഏതെങ്കിലും ആക്രിക്കടയിലോ ആരുടെയെങ്കിലും കൈയിലോ കാണുകയാണെങ്കിൽ എന്നെ വിളിച്ചറിയിക്കണേ'. ഈ അഭ്യർഥനക്ക്​ പിന്നിലെ കണ്ണീർ കാണാതെ പോകരുത്. ജന്മനാ അംഗപരിമിതനായ സുനീഷാണ് ത​െൻറ മക​െൻറ സൈക്കിളിനായി ഇങ്ങനെ കുറിച്ചത്. ഉരുളികുന്നം ഇല്ലിക്കോൺ കണിച്ചേരിൽ വീട്ടിൽ സുനീഷ് ജോസഫ് എന്ന 35കാരൻ പി.പി. റോഡിൽ കുരുവിക്കൂട് കവലയിലെ കോമൺ സർവിസ് സെൻറർ എന്ന പൊതുജനസേവകേന്ദ്രം നടത്തുകയാണ്.

കാലുകൾക്കും ഒരു കൈക്കും ശേഷിയില്ലാത്ത ഇദ്ദേഹം പ്രത്യേകം തയാറാക്കിയ നിരക്കി നീക്കാവുന്ന സോഫയിൽ ചാഞ്ഞുകിടന്നാണ് കമ്പ്യൂട്ടറിൽ ജോലിചെയ്യുന്നത്.

ഇവിടെനിന്നുകിട്ടുന്ന ചെറിയ വരുമാനത്തിൽനിന്ന് മിച്ചംപിടിച്ചാണ് മകന് സൈക്കിൾ വാങ്ങിനൽകിയത്. ഈ സൈക്കിളാണ് റോഡരികിലെ വീട്ടുമുറ്റത്തുനിന്ന് ആരോ രാത്രി കടത്തിയത്. ഭാര്യ ജിനിയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് വൈകല്യമുള്ള ഇദ്ദേഹം സർവിസ് സെൻററിലെത്തി ജോലിചെയ്യുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cycle theft in pomkunnam
Next Story